Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress MP

എയർ ഇന്ത്യയിലെ ദു​​​രി​​​തം എ​​​ണ്ണി​​​പ്പ​​​റ​​​ഞ്ഞ് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​ക്ക് എം​​​പിയുടെ കത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ന്‍റെ രാ​​​ജ്യാ​​​ന്ത​​​ര സ​​​ർ​​​വീ​​​സി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്തെ​​​ഴു​​​തി കോ​​​ണ്‍ഗ്ര​​​സ് എം​​​പി ഗു​​​ർ​​​ജീ​​​ത് സിം​​​ഗ് ഓ​​​ജ്‌​​​ല.

 കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്ക് ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​നനുസരിച്ചുള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്നി​​​ല്ല. പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത വി​​​നോ​​​ദ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ (സീ​​​റ്റി​​​നു പി​​​ന്നി​​​ലെ സ്ക്രീ​​​ൻ), ത​​​ക​​​ർ​​​ന്ന സീ​​​റ്റു​​​ക​​​ൾ, വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം തു​​​ട​​​ങ്ങി​​​യ​​​വ നി​​​മി​​​ത്തം യാ​​​ത്ര​​​ക്കാ​​​ർ ക​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തു പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തോ​​​ളം കാ​​​ത്തി​​​രി​​​ക്ക​​​ണം. അ​​​തു​​​വ​​​രെ യാ​​​ത്ര​​​ക്കാ​​​ർ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടു​​​നി​​​ൽ​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല.

കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ, യു​​​കെ, യു​​​എ​​​സ് റൂ​​​ട്ടു​​​ക​​​ളി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ശോ​​​ധ​​​ന​​​യും ഓ​​​ഡി​​​റ്റും ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഓ​​​ജ്‌​​​ല ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​യി​​​ൽ നേ​​​രി​​​ട്ട ദു​​​ര​​​നു​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര​​​നു ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ മാ​​​സം എ​​​യ​​​ർ ഇ​​​ന്ത്യ​​​യോ​​​ട് ഉ​​​പ​​​ഭോ​​​ക്തൃ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

National

തെരുവുനായയുമായി പാർലമെന്‍റിൽ എത്തി കോണ്‍ഗ്രസ് എംപി

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ തെ​രു​വു​നാ​യ​യെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ വി​വാ​ദം.

ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ച്ച ആ​ദ്യദി​ന​ത്തി​ൽ തെ​രു​വു​നാ​യ​യു​മാ​യി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് എ​ത്തി​യ രേ​ണുക ചൗധരിക്കെതിരേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​പി ജ​ഗ​ദം​ബി​ക പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് ചി​ല സ​വി​ശേ​ഷ അ​ധി​കാ​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ത് ദു​രു​പ​യോ​ഗം ചെ​യ്യ​രു​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ ത​ന്‍റെ കാ​റി​ൽ കൊ​ണ്ടു​വ​ന്ന നാ​യ​യെ അ​തേ​പ​ടി കാ​റി​ൽ തി​രി​ച്ച​യ​ച്ച​താ​യും അ​തി​ൽ എ​ന്തു തെ​റ്റാ​ണെ​ന്നും രേ​ണു​ക പ്ര​തി​ക​രി​ച്ചു.

അ​തൊ​രു ചെ​റി​യ നാ​യ​യാ​ണെ​ന്നും ആ​രെ​യും ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ശ​രി​ക്കും ക​ടി​ക്കു​ന്ന​വ​ർ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ക​ത്താ​ണ്. അ​വ​രാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. താ​നൊ​രു നി​ശ​ബ്ദ ജീ​വി​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. അ​ത് വ​ലി​യ പ്ര​ശ്ന​വും ച​ർ​ച്ച വി​ഷ​യ​വും ആ​ക്കു​ക​യാ​ണ്. നാ​യ​യെ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ലെ​ന്ന നി​യ​മമു​ണ്ടോ എ​ന്നും രേ​ണു​ക ചോ​ദി​ച്ചു.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വ​ഴി​യി​ൽ ഒ​രു കാ​റും സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അ​തി​നി​ട​യി​ൽ പെ​ടേ​ണ്ട എ​ന്ന് ക​രു​തി​യാ​ണ് താ​ൻ നാ​യ​യെ കാ​റി​ൽ ക​യ​റ്റി പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ എ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​തേ കാ​റി​ൽ നാ​യ​യെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. ഇ​ത്ത​ര​ത്തി​ൽ തെ​രു​വി​ൽ അ​ല​യു​ന്ന നാ​യ്ക്ക​ളെ താ​ൻ സം​ര​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും രേ​ണു​ക വ്യ​ക്ത​മാ​ക്കി.

National

സോ​ണി​യ ഗാ​ന്ധി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ ശ​ശി ത​രൂ​ർ; കേ​ര​ള​ത്തി​ലാ​ണെ​ന്ന് വി​ശ​ദീ​ക​ര​ണം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​ധാ​ന​പ്പെ​ട്ട കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ നി​ന്നും വി​ട്ടു​നി​ന്ന് ശ​ശി ത​രൂ​ർ എം​പി. ശ​ശി ത​രൂ​ർ കേ​ര​ള​ത്തി​ൽ അ​മ്മ​യ്ക്കൊ​പ്പ​മാ​ണെ​ന്നും അ​തി​നാ​ലാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

നേ​ര​ത്തെ, എ​സ്‌​ഐ​ആ​ർ വി​ഷ​യ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലും ശ​ശി ത​രൂ​ർ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ശ​ശി ത​രൂ​ർ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, ഒ​രു ദി​വ​സം മു​ൻ​പ് പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ, പ്ര​ധാ​ന​മ​ന്ത്രി​യെ പ്ര​ശം​സി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ദ്ദേ​ഹം പോ​സ്റ്റു​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വ​ച്ച​ത്.

ഞാ​യ​റാ​ഴ്ച​ത്തെ യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ തി​ര​ക്കു​ക​ൾ കാ​ര​ണ​മാ​ണ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Latest News

Up